പാണ്ടിക്കുടി മദ്യശാല: രജിസ്​ട്രാർ നടപടിയെടുക്കണം ^വെൽഫെയർ പാർട്ടി

പാണ്ടിക്കുടി മദ്യശാല: രജിസ്ട്രാർ നടപടിയെടുക്കണം -വെൽഫെയർ പാർട്ടി മട്ടാഞ്ചേരി: പാണ്ടിക്കുടിയിലെ മട്ടാഞ്ചേരി പട്ടികജാതി--വർഗ സൊസൈറ്റി കെട്ടിടത്തിൽ മദ്യവിൽപനശാല ആരംഭിക്കാൻ ഭരണാനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് വെൽഫെയർ പാർട്ടി. സൊസൈറ്റി നിയമങ്ങൾ ലംഘിച്ചാണ് മദ്യവിൽപനക്ക് അനുമതി നൽകിയതെന്നും രജിസ്ട്രാർ നടപടിയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രദേശത്ത് രണ്ട് മദ്യശാല പ്രവർത്തിക്കുന്നതിന് പുറമെയാണ് പുതിയതിന് അനുമതി നൽകിയത്. ഇത് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് കൊച്ചി മണ്ഡലം സെക്രട്ടറി പി.ബി. കബീർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.