കൊച്ചി: റോട്ടറി ഇൻറര്‍നാഷനലില്‍ വനിതകള്‍ അംഗമായതിെൻറ 30ാം വാര്‍ഷികത്തിൽ റോട്ടറി ഡിസ്ട്രിക്ട് വനിത കോണ്‍ക്ലേവ് 'ഇന്‍സ്പയർ' സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് 3201 ഗവര്‍ണര്‍ വിനോദ് കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവര്‍ണര്‍ ഡോ. മാധുറ ഛത്രപതി മുഖ്യ പ്രഭാഷണം നടത്തി. മീന വിശ്വനാഥന്‍, ലീലാമ്മ തോമസ്, ടീന ആൻറണി, ഹേമ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പ്രസിഡൻറ് ലക്ഷ്മി നാരായണന്‍ സ്വാഗതവും കൊച്ചിന്‍ ലോര്‍ഡ്‌സ് പ്രസിഡൻറ് മായ ജയരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.