ആലുവ: . വള്ളത്തോൾ നഗർ പഞ്ചായത്ത് സെക്രട്ടറി ആലുവ എടത്തല കുഞ്ചാട്ടുകര സ്വദേശിനി വടശ്ശേരി വീട്ടിൽ ഷീലയാണ് (50) മരിച്ചത്. എടത്തല ഈസ്‌റ്റ് വില്ലേജ് മുൻ വില്ലേജ് ഓഫിസറും ആലുവ താലൂക്ക് ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥനുമായ അരവിന്ദാക്ഷനാണ് ഭർത്താവ്. കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിറയലും ശരീരവേദനയും ഉണ്ടായിരുന്നു. ഇതിനിെട ഹാർട്ട് അറ്റാക്കിനെ തുടർന്നായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിദ്യാർഥികളായ അഖിൽ, അക്ഷയ് എന്നിവരാണ് മക്കൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.