കൊച്ചി: കൊച്ചിൻ കോളജ് അലുമ്നി അസോസിയഷൻ സംഘടിപ്പിച്ച പൂർവവിദ്യാർഥി-അധ്യാപക സംഗമം 'ഒരുവട്ടംകൂടി' നടൻ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ലിംക ബുക്കിൽ ഇടം നേടിയ പൂർവ വിദ്യാർഥി പി.സി. ചന്ദ്രബോസിന് പ്രൈഡ് ഓഫ് കൊച്ചിൻ കോളജ് അലുമ്നി അവാർഡ് പ്രഫ. ആർ.വി. കിളിക്കാർ സമ്മാനിച്ചു. ഉണ്ണിമായക്ക് വേണ്ടി അലുമ്നി അസോസിയേഷൻ സമാഹരിച്ച തുക കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ കൈമാറി. നിർധനരായ 24 കോളജ് വിദ്യാർഥികൾക്ക് അലുമ്നി സ്‌കോളർഷിപ്പുകൾ അലുമ്നി അസോസിയഷൻ രക്ഷാധികാരി ഡോ. എം. രാജഗോപാലൻ, പ്രസിഡൻറ് തോമസ് ജെ. വയലാട്ട്, ജന. സെക്രട്ടറി ടി.പി. സലീം കുമാർ എന്നിവർ വിതരണം ചെയ്തു. അലുമ്നി യു.എ.ഇ ചാപ്റ്റർ കൺവീനർ എൻ.എം. സുധീർ, പ്രോഗ്രാം കൺവീനർ ഡയാന സിൽവസ്റ്റർ എന്നിവർ സംസാരിച്ചു. മുൻ അധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം' പരിപാടി ഉണ്ടായിരുന്നു. വിനയ് രചിച്ച് സജയ് കുമാർ സംഗീത സംവിധാനം നിർവഹിച്ച മേരാ ദിൽ ഹേ കൊച്ചിൻ കോളജ് എന്ന അലുമ്നി തീം സോങ് പിന്നണി ഗായകരായ അഫ്സൽ, പ്രകാശ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം ആലപിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ രചിച്ച്, മീനാരാജ് സംവിധാനം ചെയ്ത 'സർവം സഹ' നാടകം അവതരിപ്പിച്ചു. തുടർന്ന് പൂർവവിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.