കാക്കനാട്: സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി എസ്.വൈ.എസ് . പ്രാർഥനക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കൽത്തറ പി. അബ്ദുൽ ഖാദിർ മദനി നേതൃത്വം നൽകി. മുെഖെബലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷണവും പ്രതിജ്ഞയും സംസ്ഥാന ഉപാധ്യക്ഷൻ എം.പി.എ. ജബ്ബാർ കാമിൽ സഖാഫി നിർവഹിച്ചു. സംഗമം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, എ. അഹമ്മദ് കുട്ടി ഹാജി, ഹൈദ്രോസ് ഹാജി, പി.കെ. കരീം, ജമാലുദ്ദീൻ സഖാഫി, സുലൈമാൻ കൊളോട്ടിമൂല, മസൂദ് ഇടപ്പള്ളി, അനസ് ഫാളിലി, ഫിറോസ് അഹ്സനി, കരീം ഹാജി പുത്തലം, അലി കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ഇസ്മാഈൽ സഖാഫി സ്വാഗതവും സുധീർ വാഴക്കാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.