കോൺഗ്രസ്​ സായാഹ്ന ധർണ

പട്ടിമറ്റം: ബി.ജെ.പി നേതാക്കളുടെ മെഡിക്കൽ കോഴകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുക, ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും കൊലപാതകരാഷ്്ട്രീയം അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് സായാഹ്ന ധർണ നടത്തി. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. എൻ.പി. വർഗീസ്, ജോൺ പി.മാണി, സി.പി. ജോയി, എം.പി. രാജൻ, എം.ടി. ജോയി, ബിനീഷ് പുല്യാട്ടിൽ, ബി.ജയകുമാർ, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ.ജി. മന്മഥൻ, കെ.എം. പരീത്പിള്ള, എ.പി കുഞ്ഞുമുഹമ്മദ്, ഹനീഫകുഴിപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.