കളമശ്ശേരി: കുണ്ടും കുഴിയും നിറഞ്ഞ് ദീർഘനാളായി സഞ്ചാരയോഗ്യമല്ലാതിരുന്ന വി.ആർ. തങ്കപ്പൻ റോഡ് കൗൺസിലർമാരായ എം.എ. വഹാബ്, ബക്കർ കണ്ണോത്ത് എന്നിവരുടെ നേതൃത്വത്തിൽ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ഇൻറർലോക്ക് ടൈൽ വിരിക്കാൻ ധാരാണയായതിനെ തുടർന്ന് റോഡ് പണി ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെങ്കിലും താൽക്കാലിക സംവിധാനമെന്ന നിലക്കാണ് കുഴികളടച്ചതെന്ന് കൗൺസിലർമാർ അറിയിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി എൻ.എ. ബഷീർ, വികസന സമിതി ചെയർമാൻ ബാബു ജോസഫ്, ശശിധരൻ നായർ, ജസ്റ്റിൻ, ഹംസത്ത് കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി. യൂത്ത്ലീഗ് കോൺഫാബ് ഉദ്ഘാടനം കളമശ്ശേരി: യൂത്ത്ലീഗ് ശാഖ ശാക്തീകരണത്തിെൻറ ഭാഗമായി നടത്തുന്ന യൂത്ത് കോൺഫാബിന് തുടക്കമായി. ചങ്ങമ്പുഴ നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന യൂത്ത് കോൺഫാബ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അഹമദ് കബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ. മുഹമ്മദ് അൽത്താഫ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ചങ്ങമ്പുഴ നഗർ ശാഖ മുൻ പ്രസിഡൻറ് ഇ.എ. അബ്ദുൽ ഖാദർ അനുസ്മരണ പ്രഭാഷണം ജില്ല ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദ് ആസിഫ് നടത്തി. വിദ്യാഭ്യാസ അവാർഡുകൾ മണ്ഡലം പ്രസിഡൻറ് കെ.പി. സുബൈർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.