എഴുത്തുകാരെ വായനക്കാർ വഴിയിൽ വിചാരണ ചെയ്യണം -ടി.ഡി. രാമകൃഷ്ണൻ കൊച്ചി: 'ഇൻറലക്ച്വൽ സ്റ്റാമിന' തെളിയിച്ച ഒരു തലമുറ എഴുത്തിൽ കരുത്തുകാട്ടി എന്നതാണ് പുതിയ കാലത്തിലെ സാഹിത്യത്തിെൻറ പ്രത്യേകതയെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ഡി.സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച പുസ്തകപ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ വായനക്കാർ വഴിയിൽ വിചാരണ ചെയ്യണം. വായനക്കാരൻ നേരിട്ട് ചോദ്യം ചോദിച്ച് മുന്നോട്ടുവരുന്നത് സാഹിത്യത്തിെൻറ വളർച്ചയുടെ ലക്ഷണമാണ്. വായനക്കാരെൻറ വിമർശനം ഇന്ന് എഴുത്തുകാരൻ നേരിടേണ്ടിവരുന്നുണ്ട്. ചടങ്ങിൽ ആറ് പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. എൻ.ഇ. സുധീർ, ലതാലക്ഷ്മി, ഫ്രാൻസിസ് നെറോണ, ഇ.കെ. ഷീബ, ലിജി മാത്യു, പി. കണ്ണൻകുട്ടി, ബീന എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.