കുസാറ്റില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

കളമശ്ശേരി: കലോത്സവം സമാപിച്ചിട്ടും ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന കുസാറ്റില്‍ സംഘര്‍ഷാവസ്ഥ. കലോത്സവത്തിന് രണ്ടുദിവസം മുമ്പ് തുടങ്ങിയ ഏറ്റുമുട്ടല്‍, കലോത്സവം കഴിഞ്ഞിട്ടും തുടരുകയാണ്. തുടക്കം കെ.എസ്.യു, എസ്.എഫ്.ഐക്കാര്‍ തമ്മിലായിരുന്നെങ്കില്‍ അവസാനം ഇരു വിഭാഗക്കാരും നേതൃത്വം നല്‍കുന്ന കുസാറ്റ് മെയിന്‍ കാമ്പസും സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ തമ്മിലായി. യൂനിയന്‍ മുന്‍കൈയെടുത്ത് നടത്തുന്ന കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനകളില്‍ എസ്.എഫ്.ഐക്കാര്‍ ഉള്‍പ്പെടുത്തുന്നില്ളെന്ന് ആരോപിച്ച് കെ.എസ്.യുക്കാര്‍ വിട്ടുനിന്നു. ഇതിന്‍െറപേരില്‍ ഇരുവിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ഇത് പുറത്തേക്ക് വ്യാപിച്ചതോടെ കലോത്സവ നടത്തിപ്പിനുള്ള അനുമതി സര്‍വകലാശാലാ വി.സി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും നടത്തിപ്പിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതോടെയാണ് വി.സി അനുമതി നല്‍കിയത്. എന്നാല്‍, കലോത്സവ മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ ഏകപക്ഷീയ നിലപാടെടുക്കുന്നതായി ആരോപിച്ച് കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് വിഭാഗം പരിപാടി ഇടക്കുവെച്ച് ബഹിഷ്കരിച്ച് സ്റ്റേജിനുപുറത്ത് പരിപാടി അവതരിപ്പിച്ച് പ്രതിഷേധിച്ചു. ഇതിനത്തെുടര്‍ന്നുള്ള സംഘര്‍ഷം കലോത്സവം അവസാനിച്ചശേഷവും കാമ്പസിലും ഹോസ്റ്റല്‍ പരിസരങ്ങളിലുമായി തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.