ഏലൂരിലെ സ്പിരിട്ട് വേട്ട : അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

കളമശ്ശേരി: ഏലൂരില്‍ വാടകവീട് കേന്ദ്രീകരിച്ച് നടന്ന സ്പിരിറ്റ് കടത്തിനെക്കുറിച്ച അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കാണ് കേസന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഏലൂര്‍ ഇടമുള ഭാഗത്ത് വാടകവീട്ടില്‍നിന്ന് 2750 ലിറ്റര്‍ സ്പിരിറ്റും 1413 ലിറ്റര്‍ വ്യാജമദ്യവും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡ്രൈവര്‍മാരെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഇത് എവിടെനിന്ന് വരുന്നെന്നോ, ആരാണ് ഇതിന്‍െറ പിന്നിലെന്നോ ഉള്ള വിവരം ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് പറയുന്നത്. ഇതിനുപിന്നില്‍ ഉന്നതരും പൊലീസിലെ ചിലര്‍ക്കും ബന്ധമുള്ളതായാണ് നാട്ടുകാരുടെ ആരോപണം. പാലക്കാട് വണ്ടിത്താവളത്തുനിന്ന് ലോറിയില്‍ കയറ്റി ഇടത്താവളമെന്ന് സംശയിക്കുന്ന ഇടമുളയിലെ വാടകവീട്ടില്‍ എത്തിക്കല്‍ മാത്രമാണ് പിടിയിലായ ഡ്രൈവര്‍മാരായ സുനില്‍, ഷൈജു എന്നിവരുടെ ജോലി. ഇവിടെനിന്ന് രാത്രിതന്നെ സ്പിരിറ്റ് കടത്തുന്നത് മറ്റുപലരുമാണ്. പ്രതികള്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ സിം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാറില്ലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, വാടകവീട് കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത് നടക്കുന്നെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി ആഴ്ചകള്‍ക്ക് മുമ്പ് എക്സൈസ് വകുപ്പിനെ വിവരം അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഇങ്ങനെയൊരു വിവരവും ലഭിച്ചിരുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.