മക​െൻറ മരണാനന്തര ചടങ്ങുകൾക്കിടെ മാതാവ് മരിച്ചു

മകൻെറ മരണാനന്തര ചടങ്ങുകൾക്കിടെ മാതാവ് മരിച്ചു കാസർകോട്: മകൻെറ മരണാനന്തര ചടങ്ങുകൾ നടക്കുന്നിതിനിടെ മാതാവും മ രിച്ചു. മധൂർ പട്ളയിലെ സി. മുഹമ്മദ് കുഞ്ഞി (71), മാതാവ് ബീഫാത്തിമ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ വ്യാഴാഴ്ചയാണ് ബീഫാത്തിമയും മരിച്ചത്. മുഹമ്മദ് കുഞ്ഞി പട്ളയിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: മറിയമ്മ. മക്കൾ: ബഷീർ, മുനീർ, നാസർ, അസീസ്, ജബ്ബാർ, മൈമുന, ഹസീന, സക്കീന. മരുമക്കൾ: ഷരീഫ, ഖൈറുന്നിസ, സക്കീന, മുഹ്സിന, ഷംസീറ, ഷരീഫ്, ഷംസുദ്ദീൻ, ഷരീഫ്. പരേതനായ ബീരാൻ മൊയ്തീൻെറ ഭാര്യയാണ് ബീഫാത്തിമ. മറ്റു മക്കൾ: നഫീസ, അബൂബക്കർ, അബ്ദുൽ ജലീൽ, അബ്ദുല്ല. മരുമക്കൾ: ഉമ്മാലിമ്മ, ബീഫാത്തിമ, മറിയുമ്മ, യൂസുഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT