വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയവിദ്യാലയം ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: വിജ്ഞാനദായിനി ദേശീയ വിദ്യാലയം ഉൾപ്പെടെ കാഞ്ഞങ്ങാടിന്റെ സ്വാതന്ത്ര്യ സമരചരിത്രം പരിഗണിച്ച് ദേശീയ പൈതൃകസംരക്ഷണത്തിന വാർഷിക ബജറ്റിൽ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയവിദ്യാലയം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വാൻ പി. കേളുനായർ അധസ്ഥിതരുടെ വിമോചനത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും കവിയുമായിരുന്നു.
സാമൂഹികപരിഷ്കരണവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ കരുത്തുറ്റ പ്രതിരോധവും ഉൾച്ചേർന്നതാണ് മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം സ്ഥാപിച്ച വിജ്ഞാനദായിനിയുടെ പൈതൃകം ദേശീയ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിലൂടെ കേവലം ആഘോഷം മാത്രമല്ല, ആധുനിക കേരളസമൂഹത്തിന്റെ പരിണാമചരിത്രം ഓർമപ്പെടുത്തൽ കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ന് ശേഷം സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെട്ടു. സ്കൂൾ വലിയതോതിൽ നവീകരിച്ച് അക്കാദമികതലത്തിൽ മാറ്റം വരുത്തി -മുഖ്യമന്ത്രി പറഞ്ഞു.ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വി.വി. രമേശൻ, കെ. സുജാത, കെ.കെ. സോയ തുടങ്ങിയവർ സംസാരിച്ചു വി.വി. തുളസി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. പ്രസേനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.