ഒാ​േട്ടാ മറിഞ്ഞ്​ വിദ്യാർഥിക്ക്​​ പരിക്ക്​

ബേഡകം: മദ്റസ വിട്ടുവരുന്നതിനിടെ ഒാേട്ടാറിക്ഷ മറിഞ്ഞ് യാത്രക്കാരനായ വിദ്യാർഥിക്ക് പരിക്കേറ്റു. മാരിപ്പടുപ്പ് അണ്ണപ്പാടി ഹൗസിലെ അഷ്റഫി​െൻറ മകനും ഏണിയാടി നൂറുൽഹുദാ മദ്റസ വിദ്യാർഥിയുമായ മുഹമ്മദ് അഫ്രീദിനാണ് (ഒമ്പത്) പരിക്കേറ്റത്. ഒാേട്ടായുടെ അടിയിൽപെട്ട് തലക്കും കാലിനും സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം യാത്രചെയ്ത സൂഫി സിയാദ്, തമന്ന എന്നീ കുട്ടികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായി ഒാേട്ടാ ഒാടിച്ചതിന് ഡ്രൈവർ മാരിപ്പടുപ്പിലെ നന്ദകുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.