?????????????? ????????? ?????? ??????

കാറ്റിലും മഴയിലും വീടുകൾ തകർന്നു

നീലേശ്വരം/തൃക്കരിപ്പൂർ: ശക്തമായ കാറ്റിലും മഴയിലും കാസർകോട്​ രണ്ടു വീടുകൾ തകർന്നുവീണു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ സജിയുടെ വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ച 12 മണിക്കാണ് സംഭവം. സജിയും ഭാര്യ വിജിയും അപകട സമയത്ത് വീടുപൂട്ടി പുറത്തേക്ക് പോയതിനാൽ അപകടം ഒഴിവായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ തകർന്ന വീട്​ സന്ദർശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

ഇടയിലെക്കാട് കൈപ്പാടിലെ കുന്നരുവത്ത് ശാന്തയുടെ ഓടുമേഞ്ഞ വീടും കഴിഞ്ഞദിവസം രാത്രി തകർന്നുവീണു. ശാന്തയും ഭർത്താവ് വി.കെ. ഗംഗാധരനും മകളുടെ വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവായി.

ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെംബർ വി.കെ. കരുണാകരൻ, വില്ലേജ് ഓഫിസർ ടി.വി. സന്തോഷ് കുമാർ എന്നിവർ സന്ദർശിച്ചു.

Tags:    
News Summary - house destroyed in the rain -kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.