കഞ്ചാവ് വില്‍പന: രണ്ടുപേര്‍ക്ക് പിഴ ശിക്ഷ

കാഞ്ഞങ്ങാട്: കഞ്ചാവ് വില്‍പനക്കിടയില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയ രണ്ടുപേരെ കോടതി ശിക്ഷിച്ചു. മീനാപ്പീസ് കടപ്പുറത്തെ പി.കെ. ഷുഹൈല്‍ (26), മുഹമ്മദ് ഇര്‍ഷാദ് പുഞ്ചാവി (28) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 10,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്. 2018 മാര്‍ച്ച് 14ന് റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്ത് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. സുമേഷും സംഘവുമാണ് ഷുഹൈലിനെ പിടികൂടിയത്. കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് മുഹമ്മദ് ഇര്‍ഷാദ് പിടിയിലായത്. 2018 ജൂണ്‍ 20ന് ഹോസ്ദുര്‍ഗ് റേഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനും സംഘവും പട്രോളിങ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് ഇര്‍ഷാദ് പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT