യാത്രക്കാരെ ദുരിതത്തിലാക്കി കയര്‍ കെട്ടിയുള്ള ട്രാഫിക് പരിഷ്‌കരണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാല്‍നടക്കാര്‍ക്ക് ദുരിതമായി മാറുകയാണ് കയര്‍ കെട്ടിയിട്ടുള്ള പൊലീസി​െൻറ ട്രാഫിക് പരിഷ്‌കരണം. കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് ജങ്ഷനിലാണ് പൊലീസ് ട്രാഫിക് പരിഷ്‌കരണത്തി​െൻറ ഭാഗമായി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പോകാനായി കയര്‍കെട്ടി തിരിച്ചിരിക്കുന്നത്. ഇൗ കയര്‍ പലപ്പോഴും കാല്‍നടക്കാര്‍ക്ക് ദുരിതമായി മാറുകയാണ്. രാത്രികാലങ്ങളില്‍ കറൻറ് പോയാല്‍ ഇതിലെ വരുന്ന കാല്‍നടക്കാർ കാലിൽ കയർ കുരുങ്ങി വീഴുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം ഒരാള്‍ കയർ കാലിൽ കുരുങ്ങിവീണ് പരിക്കേറ്റിരുന്നു. കയറിന് പകരമായി ഫ്ലൂറസൻറ് സ്റ്റിക്കർ പതിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ റെയിൽവേ ഗേറ്റ് കടന്ന് കടപ്പുറം ഭാഗത്തുനിന്ന് വരുന്ന വണ്ടികളാണ് കൂടുതൽ അപകടങ്ങളിൽ പെടുന്നത്. റോഡ് വേർതിരിച്ച് കാണിച്ചിട്ടുള്ള സൂചന ബോർഡ് സ്ഥാപിക്കാത്തതും അപകടം വർധിക്കുന്നതിന് കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.