കാഞ്ഞങ്ങാട്ട്​ വീണ്ടും പഴകിയഭക്ഷണം പിടികൂടി

കാഞ്ഞങ്ങാട്: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഇറച്ചി, മത്സ്യം മറ്റ് ഭക്ഷണപലഹാരങ്ങൾ എന്നിവ പിടിച്ചെടുത്തു. കോട്ടച്ചേരി നയാബസാറിലെ ഫാമിലി റസ്റ്റാറൻറ്, കോട്ടച്ചേരിയിലെ ഹോട്ടൽ ഷാലിമാർ, ബസ്സ്റ്റാൻഡ് പരിസരത്തെ എവർഗ്രീൻ, പടന്നക്കാട് പച്ചമുളക്, ചെമ്മട്ടംവയൽ ഐശ്വര്യ ഫാമിലി ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയഭക്ഷണം പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകൾ വൃത്തിഹീനമായി കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. തുടർച്ചയായി പഴകിയഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ പി.പി. രാജശേഖരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജികുമാർ, പി.വി. ബീന, പി.വി. സീമ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.