ചെറുവത്തൂർ: ചന്തേര ഇ.എം.എസ് സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം വനിത വേദിയുടെ നേതൃത്വത്തിൽ നടത്തിയ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വനിത വേദി കൺവീനർ എം.കെ. പ്രസീത അധ്യക്ഷത വഹിച്ചു. വി.വി. നാരായണൻ, കെ. ദാമോദരൻ, ടി.വി. ഗോവിന്ദൻ, കെ.വി. അനിൽ കുമാർ, സി.എച്ച്. സന്തോഷ് എന്നിവർ സംസാരിച്ചു. എ.എം. മേരി ടീച്ചർ സ്വാഗതവും ചിത്ര മനോഹരൻ നന്ദിയും പറഞ്ഞു. പടം..chr vazhakrishi ചന്തേര ഇ.എം.എസ് സാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയം വനിത വേദിയുടെ നേതൃത്വത്തിൽ നടന്ന നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.