വിദ്യാർഥിക്ക് ടി.വി നൽകി

നീലേശ്വരം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ കോളംകുളം ചേമ്പേനയിലെ നിർധനവിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി. ചേമ്പേന ഷിജു-ശ്രീജ ദമ്പതികളുടെ മക്കളായ ശ്രീജിത, ഷിജിത, ഷിജിത്ത് എന്നിവർക്കാണ് വീട്ടിലിരുന്ന് പഠിക്കാനായി കിനാനൂർ കരിന്തളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ടി.വി നൽകിയത്. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് ബാബു ചേേമ്പന, പ്രകാശൻ കാറളം എന്നിവരുടെ ഇടപെടലാണ് പഠനത്തിന് വഴിയൊരുക്കിയത്. യൂത്ത് കോൺഗ്രസ്‌ മുൻ ജില്ല പ്രസിഡൻറ് സാജിദ് മൗവ്വൽ ടി.വി കൈമാറി. രാകേഷ് കൂവാറ്റി അധ്യക്ഷത വഹിച്ചു. മനോഹരൻ വരഞ്ഞൂർ, മനോജ്‌ തോമസ്, എം. കുഞ്ഞുമണി, ഭാസ്കരൻ പള്ളത്താൻ, സി.വി. ഗോപകുമാർ, കെ.വി. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.