അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗങ്ങളാവാം

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗങ്ങളാവാം കാസർകോട്: കേരളത്തിലെ പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏജൻറുമാര്‍ക്കും വിതരണക്കാര്‍ക്കും മറ്റ് ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത തൊഴിലാളികള്‍ക്കും സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാവാം. പദ്ധതിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അംഗത്വമുള്ളവര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് അവരുടെ അംഗത്വകാലയളവിന് ആനുപാതികമായി റിട്ടയര്‍മൻെറ് ആനുകൂല്യം അനുവദിക്കും. ഒരുവര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച വനിത അംഗത്തിന് പ്രസവ ധനസഹായമായി 15,000 രൂപ വരെ ലഭിക്കും. ഒരുവര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കും പദ്ധതിയിലെ വനിത അംഗങ്ങള്‍ക്കും വിവാഹ ധനസഹായമായി 10,000 രൂപ ലഭിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ 60 വയസ്സ് പൂര്‍ത്തിയാക്കി വിരമിക്കുന്നയാള്‍ക്ക് ഇന്ദിരഗാന്ധി നാഷനല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്‌കീം പ്രകാരം അതത് കാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് 10 വര്‍ഷം അംശാദായം അടച്ച് പെന്‍ഷന് അര്‍ഹതയുള്ള അംഗം മരണമടഞ്ഞാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷനായി പ്രതിമാസം 300 രൂപ ലഭിക്കും. പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടക്കുകയും അപകടം മൂലം സ്ഥിരവും പൂര്‍ണവുമായ ശാരീരിക അവശത അനുഭവിക്കുകയും ചെയ്യുന്ന അംഗത്തിന് അവശത പെന്‍ഷനായി പ്രതിമാസം 1200 രൂപ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0497 2970272. കലാമത്സര വിജയികള്‍ കാസർകോട്: കാഞ്ഞങ്ങാട് നഗരസഭ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി, മുനിസിപ്പല്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലതല ഓണ്‍ലൈന്‍ കലാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന മത്സരം 13 വയസ്സിന് താഴെയുള്ളവരില്‍ അലാമിപ്പള്ളിയിലെ അഭിമന്യു ഒന്നാംസ്ഥാനവും വെടിത്തറക്കാലിലെ വിഷ്ണുലാലും കുണ്ടംകുഴിയിലെ ശ്രീനന്ദയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചിത്രരചന മത്സരം 18 വയസ്സിന് താഴെയുള്ളവരില്‍ മേനിക്കോട്ടിലെ സ്പന്ദന ഒന്നാംസ്ഥാനവും മടിക്കൈയിലെ സുസ്മിതയും ബെണ്ടിച്ചാലിലെ ശ്രേയസും രണ്ടാംസ്ഥാനവും ചിത്രരചന മത്സരം 18 വയസ്സിന് മുകളിലുള്ളവരില്‍ ലക്ഷമി നഗറിലെ അര്‍ജുന്‍ ഒന്നാം സ്ഥാനവും കുറ്റിക്കോലിലെ ഹരി രണ്ടാംസ്ഥാനവും നേടി. സെമി ക്ലാസിക്കല്‍ ഡാന്‍സില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ മേലാങ്കോട്ടെ മാളവിക വിജയ് ഒന്നാംസ്ഥാനവും കാഞ്ഞങ്ങാട്ടെ ഋതുപര്‍ണ രണ്ടാംസ്ഥാനവും 18 വയസ്സിന് താഴെയുള്ളവരില്‍ നീലേശ്വരത്തെ മൃദുല ഒന്നാംസ്ഥാനവും കാഞ്ഞങ്ങാട്ടെ അന്വയ രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ ഒന്നാംസ്ഥാനം പടന്നക്കാട്ടെ മാളവികയും രണ്ടാം സ്ഥാനം സുരഭിയും നേടി. തനത് ‌നാടന്‍പാട്ടില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ ആദൂരിലെ ജ്യോതിക ഒന്നാംസ്ഥാനവും വെളുത്തോളിയിലെ നന്ദന രണ്ടാംസ്ഥാനവും 18 വയസ്സിന് താഴെയുള്ളവരില്‍ ഉദയമംഗലത്തെ അഷിക ഒന്നാംസ്ഥാനവും രാജപുരത്തെ ശ്രീനിധി കെ. ഭട്ട് രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ വെളുത്തോളിയിലെ ഹരിത ഒന്നാംസ്ഥാനവും കളങ്കരിലെ ചന്ദ്രന്‍ രണ്ടാംസ്ഥാനവും പാലായിലെ ബാലകൃഷ്ണന്‍ പ്രോത്സാഹന സമ്മാനവും നേടി. കവിതാലാപനത്തില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ കര്‍മംതൊടിയിലെ ശ്രീനന്ദ സുരേഷ് ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനം വെളുത്തോളിയിലെ നന്ദന രമേഷും ഉപ്പിലിക്കൈയിലെ അഭയ് കൃഷ്ണയും 18 വയസ്സിന് താഴെയുള്ളവരില്‍ അര്‍ളടുക്കത്തെ വിഷ്ണുപ്രിയ ഒന്നാംസ്ഥാനവും നെല്ലിക്കാട്ടെ അപര്‍ണ രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ കണിച്ചിറയിലെ തങ്കമണി ഒന്നാംസ്ഥാനവും കോടോത്തെ ശ്രീജയും വെള്ളച്ചാലിലെ വിനീഷും രണ്ടാംസ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.