ഉദയഗിരി വനിത ഹോസ്​റ്റല്‍ ഉദ്ഘാടനം 19ന്

ഉദയഗിരി വനിത ഹോസ്റ്റല്‍ ഉദ്ഘാടനം 19ന് കാസർകോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഉദയഗിരിയില്‍ നിർമിച്ച വര്‍ക്കിങ് വിമൻസ് ഹോസ്റ്റല്‍ ജൂണ്‍ 19ന് രാവിലെ 10.30ന് കലക്ടറേറ്റില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രേശഖരന്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്നുമുതല്‍ ഹോസ്റ്റൽ പ്രവര്‍ത്തന സജ്ജമാകും. സഹായ ഉപകരണ വിതരണം തുടങ്ങി കാസർകോട്: ജില്ലയിലെ ഭിന്നശേഷിക്കാരായവര്‍ക്ക് ജില്ല ഭരണകൂടം നടപ്പാക്കുന്ന വി ഡിേസര്‍വ് പദ്ധതിയുടെ മൂന്നാംഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണ വിതരണം തുടങ്ങി. കുമ്പള പഞ്ചായത്ത് ഓഫിസില്‍ നടന്ന ആദ്യ വിതരണോദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുണ്ഡരീകാക്ഷ നിര്‍വഹിച്ചു. 2019 നവംബറില്‍ 10 പഞ്ചായത്തുകളില്‍ നടന്ന ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 374 ഗുണഭോക്താക്കള്‍ക്കാണ് വീല്‍ചെയര്‍, സി.പി വീല്‍ചെയര്‍, ക്രച്ചസ്, വാക്കിങ് സ്റ്റിക്, സ്മാര്‍ട്ട് ഫോണ്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, കൃത്രിമ കാലുകള്‍ തുടങ്ങിയവ നല്‍കുന്നത്. ഫെബ്രുവരിയില്‍ നടത്താനിരുന്ന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ ആണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. കുമ്പള, പുത്തിഗെ, ബദിയടുക്ക, മംഗൽപാടി പഞ്ചായത്തുകളിലെ 84 പേര്‍ക്കാണ് വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കേരള സാമൂഹിക സുരക്ഷ മിഷനാണ് ജില്ലയില്‍ പദ്ധതി നിര്‍വഹണം നടത്തുന്നത്. we deserve prd.jpg വി ഡിേസര്‍വ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായ ഉപകരണ വിതരണം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുണ്ഡരീകാക്ഷ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT