കാസർകോട്: പാര്‍ക്ക്ചെയ്ത കാര്‍ മാറ്റാന്‍പറഞ്ഞ ട്രാഫിക് പൊലീസുകാരനോട് തട്ടിക്കയറിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. തളങ്കരയിലെ മെഹ്ബൂബിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക്ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഹ്ബൂബ് തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതി. പൊലീസിൻെറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.