തമ്പാൻെറ മരണം: കേസൊതുക്കാൻ ശ്രമമെന്ന് തമ്പാൻെറ മരണം: കേസൊതുക്കാൻ ശ്രമമെന്ന് കാസര്‍കോട്: ചെറുവത്തൂര്‍ ഓലാട്ട് കോളനിയിലെ പട്ടികജാതിക്കാരനായ തമ്പാൻെറ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയില്‍ അന്വേഷണം നടത്താതെ കേസ് ഒതുക്കിത്തീര്‍ക്കാൻ സി.പി.എമ്മും പൊലീസും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. സി.പി.എം നേതാവിൻെറ മര്‍ദനത്തെ തുടര്‍ന്നാണ് തമ്പാന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകാത്തത് നേതൃത്വത്തിൻെറ സമ്മര്‍ദത്തെ തുടര്‍ന്നാണ്. മരണത്തിനുത്തരവാദിയായവരെ സി.പി.എം സംരക്ഷിക്കുന്നതിലൂടെ അവരുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്ന് ശ്രീകാന്ത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.