കാസർകോട്: ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ ശരിക്കും ലോക്കായത് ആയിരക്കണക്കിന് വരുന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും ജീവിതമാണെന്ന് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജൂണ്‍10ന് രാവിലെ 11ന് കലക്ടറേറ്റ് ധര്‍ണ നടത്തും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 10 മുതല്‍ ട്രാന്‍സ്‌പോർട്ട് കമീഷണറുടെ ഉത്തരവുപ്രകാരം ലേണേഴ്‌സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും ഡ്രൈവിങ് പരിശീലനവും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദുരിതത്തിലായി. ലോക്ഡൗണിൽ ഇളവ് നല്‍കിയില്ലെന്ന് മാത്രമല്ല മിണ്ടാപ്രാണികളോട്ചെയ്ത കരുതല്‍പോലും ഡ്രൈവിങ് സ്‌കൂളുകളോട് കാണിച്ചില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ലേണേഴ്‌സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനഃസ്ഥാപിച്ച് പരിശീലനത്തിന് അനുമതി നല്‍കണം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പ്രവീൺ കുമാർ, സെക്രട്ടറി സോളിച്ചൻ, ജലീൽ കോയ, സചീന്ദ്രൻ, ജയറാം, പ്രസന്ന, ബഷീർ, ഹുസൈൻ സിറ്റിസൺ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.