നീലേശ്വരം: ഒരുമാസത്തിലേറെക്കാലം നടന്ന ഓൺലൈൻ പരിശീലനത്തിൽ നിന്നും ലഭിച്ച അറിവുകളുടെ ആവേശത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി ഗണിതാധ്യാപകർ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠന വിഡിയോ ക്ലാസുകൾ തയാറാക്കി. പാഠഭാഗങ്ങളും അതിലെ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന അര മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ ആണ് തയാറാക്കിയത്. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളിലെ പരിചയമാണ് വിഡിയോ തയാറാക്കാൻ അധ്യാപകർ ഉപയോഗപ്പെടുത്തിയത്. തയാറാക്കിയ വിഡിയോ യൂട്യൂബ് ചാനലിലൂടെ വിദ്യാർഥികളിലെത്തിക്കും. ഗൂഗ്ൾ ഫോമിൻെറ സഹായത്തോടെ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തും. 'ഗൂഗ്ൾ മീറ്റ്' ഓൺലൈൻ കോൺഫറൻസ് സംവിധാനവും പ്രയോജനപ്പെടുത്തും. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ പുതിയ സാധ്യതകളിലൂടെ മറികടക്കാൻ ഒരുങ്ങുകയാണ് ഗണിതാധ്യാപകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.