മൊഗ്രാൽ: നമുക്കും ഒരുതൈ നടാം ഭാവിതലമുറക്കായി എന്ന സന്ദേശവുമായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ശ്രദ്ധേയമായി. ചെടികൾ നട്ടും വൃക്ഷത്തൈകൾ വിതരണം ചെയ്തുമാണ് പരിസ്ഥിതി ദിനാചരണത്തിൽ ദേശീയവേദിയും പങ്കാളികളായത്. മുന്നൂറോളം തൈകൾ വിതരണം ചെയ്തു. മൊഗ്രാൽ കോട്ട റോഡിൽ പ്രസിഡൻറ് മുഹമ്മദ് അബ്‌കോ ചെടികൾ നട്ടുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഗൾഫ് കമ്മിറ്റി പ്രതിനിധികളായ ബി.എം. സുബൈർ, എം.എ. ഇക്ബാൽ, കമ്മിറ്റി ഭാരവാഹികളായ എം.എം. റഹ്മാൻ, ടി.കെ. ജാഫർ, എം.എ. മൂസ, മുഹമ്മദ് കുഞ്ഞി ടൈൽസ്, വിജയകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് സ്മാർട്ട്, റിയാസ് മൊഗ്രാൽ, മുഹമ്മദ് മൊഗ്രാൽ, അഷ്‌റഫ് പെർവാഡ്, ബി.കെ. മുനീർ, ബച്ചി കൊപ്പളം, റസാഖ് കൊപ്പളം, യു.എം. നൂറുൽ അമീൻ, എം.എ. കബീർ എന്നിവർ വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു. mogral പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൊഗ്രാൽ കോട്ടയിൽ ദേശീയവേദി പ്രസിഡൻറ് മുഹമ്മദ് അബ്‌കോ ചെടികൾ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.