അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കുന്നില്ല; ദക്ഷിണ കന്നട ജില്ല ഭരണകൂടത്തിനെതിരെ ബി.ജെ.പി

അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കുന്നില്ല; ദക്ഷിണ കന്നട ജില്ല ഭരണകൂടത്തിനെതിരെ ബി.ജെ.പി കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരെ അതിര്‍ത്തി കടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടും ദക്ഷിണ കന്നട ജില്ല ഭരണകൂടം പാസ് അനുവദിക്കാതെ ദുരിതത്തിലാക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് ആരോപിച്ചു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണര്‍ കർണാടക സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഉദ്യോഗത്തിനായി ദക്ഷിണ കന്നട ജില്ലയിലേക്ക് പോകാന്‍ നല്‍കിയ അപേക്ഷകള്‍ അനുവദിക്കുന്നതില്‍ ഭരണകൂടം ബോധപൂര്‍വമായ കാലതാമസം വരുത്തുകയോ പാസ് നിഷേധിക്കുകയോ ചെയ്യുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ചികിത്സക്കും ഉദ്യോഗത്തിനും മറ്റും ദിവസവും കാസര്‍കോടുനിന്ന് പോകുന്നവരെ ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കണം. ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് പരാതി നൽകാൻ ബി.ജെ.പി തീരുമാനിച്ചതായും കെ. ശ്രീകാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.