ഒന്നാം ക്ലാസുകാരുടെ എണ്ണം കുറഞ്ഞു

ഒന്നാം ക്ലാസുകാരുടെ എണ്ണം കുറഞ്ഞു സ്കൂൾ തുറക്കുന്നതുവരെ പ്രവേശനം നേടാം ചെറുവത്തൂർ: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം തരത്തിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ കുറവ്. അധ്യയന ആരംഭ ദിനത്തിലെ കണക്കുവെച്ചാണിത്. കഴിഞ്ഞവർഷം ജൂൺ ആറുവരെ പ്രവേശനം നേടിയവരേക്കാൾ 1700 ഓളം വിദ്യാർഥികളാണ് ഇത്തവണ കുറഞ്ഞത്. എന്നാൽ, കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ പലയിടത്തും കുട്ടികൾ വിദ്യാലയങ്ങളിൽ ചേർന്നിട്ടില്ല. വിദ്യാലയം തുറന്ന് ആദ്യത്തെ ആറു പ്രവൃത്തി ദിവസംവരെ കുട്ടികൾക്ക് അഡ്മിഷന് അവസരമുണ്ട്. ബേക്കൽ ഉപജില്ലയിൽ ആകെ 797 വിദ്യാർഥികളാണ് തിങ്കളാഴ്ച വൈകീട്ടുവരെ ഒന്നാം തരത്തിൽ പ്രവേശനം നേടിയത്. കഴിഞ്ഞവർഷം 1050 ഓളം പേരുണ്ടായിരുന്നു. ചെറുവത്തൂർ, ഹോസ്ദുർഗ്, ചിറ്റാരിക്കാൽ, കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലും 200 വീതം കുട്ടികളുടെ കുറവ് കഴിഞ്ഞവർഷത്തേക്കാളുണ്ട്. വിദ്യാലയങ്ങൾ സജീവമായാൽ കൂടുതൽ കുട്ടികൾ ചേരാനെത്തുന്നതോടെ ഈ കുറവ് നികത്തപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അഞ്ച്, എട്ട് ക്ലാസുകളിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിലും ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കുറവ് വന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.