ചെറുവത്തൂർ പോസ്​റ്റ്​ ഓഫിസിനുമുന്നിൽ പ്രതിഷേധദിനമാചരിച്ചു

ചെറുവത്തൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചെറുവത്തൂർ, ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സാർവദേശീയ ശിശുദിനത്തിൻെറ ഭാഗമായി ചെറുവത്തൂർ പോസ്റ്റ്ഒാഫിസിനു മുന്നിൽ പ്രതിഷേധ ദിനം ആചരിച്ചു. പട്ടിണികിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുക, ഭക്ഷ്യഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം വിതരണം ചെയ്യുക, ജോലിയും വരുമാനവുമില്ലാത്തവർക്ക് 7500 രൂപ ധനസഹായം നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധദിനം ആചരിച്ചത്. ഏരിയ പ്രസിഡൻറ് പി. പത്മിനി ഉദ്ഘാടനം ചെയ്തു. എ. രമണി അധ്യക്ഷത വഹിച്ചു. മാധവി കൃഷ്ണൻ, കെ.വി. ശോഭന എന്നിവർ സംസാരിച്ചു. പടം: chr mahila aso ജനാധിപത്യ മഹിള അസോസിയേഷൻെറ ഭാഗമായി ചെറുവത്തൂർ പോസ്റ്റ്ഒാഫിസിനു മുന്നിൽ നടന്ന പ്രതിഷേധ ദിനാചരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.