മാസ്‌ക് ധരിക്കാത്തതിന് 86 പേര്‍ക്കെതിരെ കേസ്​

കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ഞായറാഴ്ച 86 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ പിഴ ചുമത്തിയവരുടെ എണ്ണം 3422 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2561 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 3217 പേർ അറസ്റ്റിലായി. 1095 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക്ഡൗണ്‍ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മാത്രം ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം -1, കാസര്‍കോട് -4, ആദൂര്‍ -1, മേല്‍പറമ്പ -1, ഹോസ്ദുര്‍ഗ് -1, ചന്തേര -1 സ്റ്റേഷനുകളിലാണ് കേസുകള്‍. വിവിധ കേസുകളിലായി ഒമ്പതുപേർ അറസ്റ്റിലായി. നാലു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.