സ്കൂൾ മുറ്റത്ത് തെങ്ങിൻതൈ നട്ട് ജയശ്രീ ടീച്ചർ പടിയിറങ്ങി

കാഞ്ഞങ്ങാട്: 25 വർഷത്തെ അധ്യാപന ജീവിതത്തിൻെറ ഓർമക്ക് ബല്ലാകടപ്പുറം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ സ്കൂൾ മുറ്റത്ത് 10 തെങ്ങിൻ തൈകൾ നട്ട് പടിയിറങ്ങി. പ്രകൃതിയോട് പൊതുവെ സ്നേഹം കാണിക്കുന്ന ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അധ്യയന ദിവസങ്ങളിൽ വിവിധ പരിസ്ഥിതി സൗഹാർദ പരിപാടികളും നടത്താറുണ്ടായിരുന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ എ. നാരായണൻ, അധ്യാപികമാരായ കെ.പി. സ്നേഹലത, കെ. ജ്യോതി, കെ.ടി. ഷീബ, ഗ്രീൻ എർത്ത് കോഒാഡിനേറ്റർ കെ.കെ. ഷാജി എന്നിവർ പങ്കെടുത്തു. jayasree teacher വിരമിക്കുന്നതിൻെറ ഭാഗമായി ബല്ല കടപ്പുറം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക എം. ജയശ്രീ സ്കൂൾ മുറ്റത്ത് തെങ്ങിൻതൈ നടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.