അജാനൂര്‍ പി.എച്ച്.സിക്ക്​ 1.728 കോടി രൂപക്ക്​ പുതിയ ബ്ലോക്ക്

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ പുതിയ ബ്ലോക്ക് നിർമാണത്തിന് ഭരണാനുമതിയായി. 1.728 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിഹിതമായി 21.48 ലക്ഷം രൂപ നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. ബാക്കി 151.32 ലക്ഷം രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍നിന്ന് അനുവദിക്കുന്നത്. രണ്ടു ഒ.പി മുറികള്‍, രണ്ട് നിരീക്ഷണ മുറികള്‍, ഡൻെറല്‍ ഒ.പി, ഫാര്‍മസി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസിങ് റൂം, ലാബ്, ബ്രെസ്റ്റ് ഫീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങൾ പുതിയ ബ്ലോക്കിലുണ്ടാകും. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.