ഒാൺ​ൈലൻ ക്ലാസാ? അവു എൻചിനാ

ഒാൺലൈൻ ക്ലാസിൽനിന്ന് കൊറഗ വിഭാഗം പുറത്ത് കാസർകോട്: 'ഒാൺലൈൻ ക്ലാസാ? അവു എൻചിന?(അതെന്താണ്)'. സ്മാർട്ട് ഫോണും ടി.വിയും ഇല്ലാത്ത കൊറഗ കോളനിയിലെ കുട്ടികളോട് ഒാൺലൈൻ ക്ലാസ് ജൂൺ ഒന്നിന് തുടങ്ങുമെന്നുപറഞ്ഞ എസ്.ടി പ്രമോട്ടർ ഗോപാലയോട് കുട്ടികളുടെ മറുചോദ്യം ഇങ്ങനെയായിരുന്നു. അതും പറഞ്ഞ് അവർ കളിക്കാൻ ഓടി. ഇത്രയേയുള്ളൂ. ആദിവാസി ഉൗരുകളിലെ ഒാൺലൈൻ ക്ലാസിൻെറ സ്ഥിതി. ടി.വിയും സ്മാർട്ട് ഫോണും കണ്ടിട്ടില്ലാത്ത ഇൗ കുട്ടികളെ സാധാരണ ക്ലാസിലേക്ക് തന്നെ എത്തിക്കാൻ പാടുപെടുകയാണ്. അതുകൊണ്ട് തന്നെ ഒാൺലൈൻ ക്ലാസിൽ നിന്ന് അവർ പൂർണമായും പുറത്തായി. പൊതുവേ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് സെൻസസ് തന്നെ പ്രഖ്യാപിച്ച ഇൗ വിഭാഗത്തിലെ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികൾ സ്മാർട്ട് യുഗത്തിലേക്ക് ഇനിയും കടന്നിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രാക്തന ഗോത്ര വർഗമായ കൊറഗ വിഭാഗം ഏറെയുള്ള പഞ്ചായത്താണ് ബദിയടുക്ക. പഠിക്കുന്ന കാര്യത്തിൽ കുട്ടികൾ ഏറെ പിറകിലുമാണ്. 'ഡി.ഡി.ഇ ഒാഫിസിൽ നിന്ന് ഒാൺലൈൻ ക്ലാസിലേക്ക് കുട്ടികളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പട്ടിക നൽകിയിരുന്നു. എന്നാൽ, കുട്ടികളാരും ടി.വിക്ക് മുന്നിലിരിക്കുകയോ മൊബൈൽ ആപ് ഉപയോഗിക്കുകേയാ ചെയ്തില്ല- എസ്.ടി പ്രമോട്ടർ പുഷ്പവേണി പറഞ്ഞു. കോളനികളിൽ ചില വീടുകളിൽ ടി.വിയുണ്ട്. അവിടേക്ക് ടി.വി കാണാൻ പോകണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കുട്ടികൾ രാവിലെ മുതൽ പുറത്ത് പറമ്പിൽ കളിയാണ്. ചിലർക്ക് ആൻഡ്രോയ്ഡ് ഫോൺ ഉണ്ട്. എന്നാൽ, പഠിക്കാനുള്ള കാര്യത്തിന് ഉപയോഗിക്കാനറിയില്ലെന്ന് മറ്റൊരു പ്രമോട്ടർ ഗോപാല പറഞ്ഞു. വിക്ടേഴ്സ് ചാനലിൽ ക്ലാസ് പൊടിപൊടിക്കുേമ്പാൾ കൊറഗ കുട്ടികൾ തിമിർത്തു കളിക്കുകയായിരുന്നു. കേരളത്തിലെ അഞ്ചു പ്രാക്തന ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ. 2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ. 'ഒാൺലൈൻ ക്ലാസിലേക്ക് കുട്ടികളെ എത്തിക്കേണ്ടത് തദ്ദേശം സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ രീതിയല്ലെ? പരമാവധി കുട്ടികളെ എത്തിക്കാനായി എന്നാണ് കരുതുന്നത്' -ഡി.ഡി.ഇ കെ.വി. പുഷ്പ പറഞ്ഞു. koragar ഫയൽ ഫോേട്ടാ രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.