മഞ്ഞൾ ഗ്രാമം പദ്ധതിക്ക് തുടക്കം

തൃക്കരിപ്പൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മഞ്ഞൾ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗ്രാമസഭകൾ ചേരാൻ കഴിയാത്ത അവസരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകി കർഷകരുടെ വിവരങ്ങൾ വാർഡ് മെംബർമാർ മുഖേന ശേഖരിച്ച് ഗുണഭോക്തൃ പട്ടിക തയാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ നടപ്പാക്കുന്ന ആദ്യപദ്ധതി കൂടിയാണിത്. അപേക്ഷിച്ച മുഴുവൻ പേർക്കും ആനുകൂല്യം ലഭ്യമാക്കുന്നതിനായി 2910 മഞ്ഞൾ വിത്ത് കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 21 വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസുകൾ മുഖാന്തരമാണ് വിതരണം പൂർത്തിയാക്കുന്നത്. മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മൂന്നാം വാർഡ് എ.ഡി.എസ് സെക്രട്ടറിക്ക് ടി. സറീനക്ക് മഞ്ഞൾ വിത്ത് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ജി. സറീന അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. അസി. കൃഷി ഓഫിസർ എം. ഗോപി, കൃഷി അസിസ്റ്റൻറുമാരായ ടി. ഷീബ, കെ. സജിത്ത് എന്നിവർ സംബന്ധിച്ചു. പടം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മഞ്ഞൾഗ്രാമം പദ്ധതി പ്രസിഡൻറ് വി.പി. ഫൗസിയ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.