കാസർകോട്: ലോകപരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജില്ലയില്‍ കൃഷി-വനം വകുപ്പുകള്‍ ജൂലൈ 31നകം 7,62,860 ഫലവൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരുകോടി ഫലവൃക്ഷ തൈകളുടെ ഉൽപാദനവും വിതരണവും സംബന്ധിച്ച് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതില്‍ കൃഷി വകുപ്പ് 352860 ഫലവൃക്ഷതൈകളും വനം വകുപ്പ് 4,10,000 ഫലവൃക്ഷതൈകളും ആണ് നട്ടുപിടിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് നട്ടുപിടിപ്പിക്കുക. ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് വളപ്പില്‍ വൃക്ഷതൈനട്ട് പരിസ്ഥിതി ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജൂലൈ 31 വരെ കൃഷിവകുപ്പിൻെറ ആഭിമുഖ്യത്തിലും ജൂണ്‍ ഒന്നു മുതല്‍ ജൂലൈ ഏഴുവരെ സാമൂഹിക വനവത്കരണ വിഭാഗത്തിൻെറ ആഭിമുഖ്യത്തിലും പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ഇതിൻെറ ഭാഗമായി കൃഷിവകുപ്പ് ആദ്യഘട്ടമായി 1200 ഒട്ടുമാവിന്‍ തൈകളും 4000 ഒട്ടുസപ്പോട്ട തൈകളും 14800 പുളിതൈകളും 7300 മുരിങ്ങ തൈകളും 500 വീതം കറിവേപ്പില തൈകളും പപ്പായ തൈകളും 200 പേര തൈകളും 10500 പ്ലാവിന്‍ തൈകളും ഉള്‍പ്പെടെയുള്ള 1,01,585 തൈകള്‍ വിതരണം ചെയ്യും. ഇതുകൂടാതെ വനം വകുപ്പ് 77750 പേര, 54250 സീതാപ്പഴം, 32650 നെല്ലി, 24300 പുളിതൈകള്‍ എന്നിവ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുമായി സഹകരിച്ച് നട്ടുപിടിക്കും. ഇതിനു പുറമേ വനം വകുപ്പ് 2000 ഫലവൃക്ഷ തൈകള്‍ നാലു ആദിവാസി കോളനികളിലും 2400 ഫലവൃക്ഷ തൈകള്‍ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിലും നടും. ഇങ്ങനെ വിതരണം ചെയ്യുന്ന ഫലവൃക്ഷതൈകള്‍ പൊതുയിടങ്ങളിലാവും നട്ടുപടിപ്പിക്കുക. കഴിഞ്ഞവര്‍ഷം നട്ട തൈകളുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ പരിപാലനം നടക്കാത്തതിനാല്‍ ഇത്തവണ ഇനം തിരിച്ചുള്ള തോട്ടം വികസിപ്പിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. ഇതിൻെറ ഭാഗമായി പുളിമരത്തോട്ടങ്ങള്‍, സപ്പോട്ട തോട്ടങ്ങള്‍, പപ്പായ തോട്ടങ്ങള്‍, സീത പഴത്തോട്ടങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കും. പഞ്ചായത്തുകള്‍ക്കായിരിക്കും ഇതിൻെറ മേല്‍നേട്ടം. തദ്ദേശീയമായി ജനങ്ങളുടെ പിന്തുണയോടെ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പരിപാലിക്കുന്ന രീതിയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. തോട്ടങ്ങളെ മികച്ച രീതിയില്‍ പരിപാലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും അടുത്ത പരിസ്ഥിതി ദിനത്തില്‍ പ്രത്യേകം പുരസ്‌കാരം നല്‍കും. രണ്ടാംഘട്ടത്തില്‍ കൃഷിവകുപ്പ് 251575 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യും. ഇതില്‍ കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ, കുടുംബശ്രീ എന്നിവ ഉൽപാദിപ്പിക്കുന്ന തൈകള്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതികൾ തയാറാക്കി സൗജന്യമായും ടിഷ്യൂകള്‍ച്ചര്‍ ചെയ്ത ഇനങ്ങള്‍ 25 ശതമാനം ഗുണഭോക്തൃ വിഹിതം ഈടാക്കിയും വിതരണം ചെയ്യും. കാര്‍ഷിക കര്‍മസേന, അഗ്രോ സർവിസ് സൻെറര്‍ എന്നിവയുടെ തൈകളും വിതരണം ചെയ്യും. ഈ ഘട്ടത്തില്‍ വനം വകുപ്പിൻെറ ആഭിമുഖ്യത്തില്‍ വാക, പൂവരശ്, വീട്ടി, കൊന്ന, നീര്‍മരുത്, കുമ്പിള്‍, താന്നി, ലക്ഷ്മിതരു, മഹാഗണി ഉൾപ്പെടെയുള്ള പത്തിനങ്ങളിലായി 2,21,050 തൈകള്‍ നട്ടുപിടിപ്പിക്കും. വനം വകുപ്പിൻെറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും വനവത്കരണം ആവശ്യമുള്ള സ്ഥലങ്ങളിലും ആയിരിക്കും തൈകള്‍ നട്ടുപിടിപ്പിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ആദിവാസി മേഖലകളിലും വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും മാത്രമാണ് തൈകള്‍ നേരിട്ട് നല്‍കുക. മറ്റൂള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ നല്‍കൂ. തൈകള്‍ ആവശ്യമുള്ളവര്‍ സംഘടനയുടെ പേര്, ആവശ്യമുള്ള തൈകളുടെ എണ്ണം, നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിൻെറ ജി.പി.എസ് ലൊക്കേഷന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാവുന്ന സന്നദ്ധ പ്രവര്‍ത്തകൻെറ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുന്ന അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ആഗസ്റ്റ് 13ന് വീണ്ടും യോഗം ചേരും. യോഗത്തില്‍ പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, വി.എഫ്.പി.സി.കെ ജില്ല മാനേജര്‍ സിന്ധു എസ്. നാരായണ്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ശൈലജ, ജയാറാണി, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് അജിത് കെ. രാമന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.