കാസർേകാട്: 2020ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതു അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ട്രോളിങ് നിരോധനം സംബന്ധിച്ചു നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള തീരദേശത്തെ തെങ്ങുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറെയും കടലാക്രമണമുണ്ടായാല്‍ അടിയന്തര രക്ഷാനടപടികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. പുനരധിവാസ ക്യാമ്പുകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കും. രണ്ടു തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ട് രക്ഷാബോട്ടുകള്‍ തയാറാക്കി. രക്ഷാദൗത്യത്തിന് ഒരു സ്പീഡ് ബോട്ട് കൂടി ഒരുക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഫിഷറീസ് അഴിത്തലയില്‍ ഒരു സുരക്ഷാ ബോട്ടും തളങ്കരയില്‍ ഒരു ഫൈബര്‍ ബോട്ടും ഏര്‍പ്പെടുത്തി. ജൂണ്‍ ഒമ്പതിന് മുമ്പുതന്നെ ഇതര സംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകുന്നു എന്ന് ഉറപ്പുവരുത്തും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുന്ന കാലയളവില്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ യാനങ്ങളുടെയും സ്വത്തിൻെറയും സുരക്ഷക്കായും കടല്‍ രക്ഷാപ്രവര്‍ത്തനവും ട്രോളിങ് നിരോധനവും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 2000 രൂപ വീതം ധനസഹായം കൊടുത്തിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ പറഞ്ഞു. മത്സ്യഫെഡ് ഡയറക്ടര്‍ കാറ്റാടി കുമാരന്‍, ജില്ല സപ്ലൈ ഓഫിസര്‍ വി.കെ. ശശിധരന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.ഐ. രാജീവന്‍, മത്സ്യഫെഡ് പ്രോജക്ട് ഓഫിസര്‍ പി. സംഗീത, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.എ. മാത്യു, വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്‍, കെ. മനോഹരന്‍ കീഴൂര്‍, ഫിഷറീസ് ഡെവലപ്‌മൻെറ് ഓഫിസര്‍ എം. ചന്ദ്രന്‍, ബോട്ട് ഉടമകളുടെ പ്രതിനിധി കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.