ഓൺലൈൻ പഠനത്തിന് അവസരമൊരുക്കണം

കാസർകോട്: ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ കന്നഡ വിഭാഗം വിദ്യാർഥികൾക്ക് അവസരമൊരുക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ഉറപ്പുവരുത്തണമെന്നും എം.സി. ഖമറുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു. കന്നട ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രം പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മഞ്ചേശ്വരം മണ്ഡലത്തിലുണ്ട്. മലയാളം മീഡിയത്തിന് സ്ഥാപനങ്ങളില്ലാത്ത പഞ്ചായത്തുമുണ്ട്. ജില്ലയിൽ മറ്റു നിരവധി മേഖലകളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ കഴിയുകയാണ്. ഇക്കാര്യം സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തുമെന്നും ഖമറുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.