​കടിഞ്ഞിമൂല റോഡ് തകർന്ന് ചളിക്കുളമായി; എന്നാൽ, വാർഡിലെ വനിത കൗൺസിലർമാരുടെ വീട്ടിലേക്കുള്ള റോഡ് ടാർ ചെയ്തു

നീലേശ്വരം: നഗരസഭ പരിധിയിലെ പ്രധാന റോഡുകളായ കടിഞ്ഞിമൂല റോഡും കൊട്ടറ കോളനി–പുറത്തെക്കൈ റോഡും പൊട്ടിപ്പൊളിഞ്ഞുകിടക്കുേമ്പാഴും പരിഗണിക്കാതിരുന്ന നഗരസഭ, ചില കൗൺസിലർമാരുടെ വീടുകൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലേക്കുള്ള റോഡുകൾ ടാർ ചെയ്തു. സംഭവത്തിനെതിരെ പ്രതിഷേധമുയർന്നു. തൈക്കടപ്പുറം കോളി ജങ്ഷൻ മുതൽ കടിഞ്ഞിമൂല മഹാവിഷ്ണു മൂർത്തി ക്ഷേത്രം വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങിന് വേണ്ടി എം. രാജഗോപാലൻ എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ നീക്കിവെച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി മാത്രം നടന്നില്ല. കൂടാതെ കൊട്ടറ കോളനി റോഡിന് എസ്.ടി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും പാസാക്കിയിരുന്നു. കടിഞ്ഞിമൂല കുടുംബക്ഷേമ കേന്ദ്രം, വെൽഫെയർ എൽ.പി സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ട വിദ്യാർഥികളും മറ്റുള്ളവരും സഞ്ചരിക്കേണ്ടത് പൊട്ടിപ്പൊളിഞ്ഞ റോഡിൽകൂടിയാണ്. ഇതിൽ കടിഞ്ഞിമൂല കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിൽ റോഡ് തകർന്ന് കുഴിയിൽ ചളിവെള്ളം കെട്ടിനിൽക്കുകയാണ്. അഞ്ചോളം സ്വകാര്യ ബസുകൾ ഈ റോഡിൽകൂടി സർവിസ് നടത്തുന്നുണ്ട്. എന്നാൽ, തകർന്ന റോഡിൽ ഓട്ടോറിക്ഷ സർവിസ് നടത്താൻ ഡ്രൈവർമാരും തയാറാകുന്നില്ല. എന്നാൽ, ഈ പ്രയാസങ്ങൾ പരിഗണിക്കാതെ ഈ റോഡ് ഉൾപ്പെടുന്ന നഗരസഭയിലെ രണ്ട് വനിത കൗൺസിലർമാർ തങ്ങളുടെ വീട്ടിലേക്കുള്ള റോഡ് അടിയന്തരമായി ടാറിങ് നടത്തിയതാണ് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായത്. കടിഞ്ഞിമൂല ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ സ്ഥലം സമീപവാസികൾ കൈയേറിയതിനെ തുടർന്ന് സ്കൂൾ അധികൃതരും പി.ടി.എ കമ്മിറ്റിയും ചേർന്ന് താലൂക്ക് സർവേയറെകൊണ്ട് അളന്ന് തിട്ടപ്പെടുത്തി തിരിച്ചെടുത്തിരുന്നു. തിരിച്ചുപിടിച്ച സ്കൂളിൻെറ സ്ഥലം ഉൾപ്പെടുന്ന തെക്കുഭാഗത്തുണ്ടായിരുന്ന ശ്മശാനംറോഡ് ടാറിങ് നടത്തിയതും പ്രതിഷേധത്തിന് കാരണമായി. പടം: NLR_road1 NLR_road2 കടിഞ്ഞിമൂല കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലുള്ള റോഡ് തകർന്ന് ചളിവെള്ളം കെട്ടിക്കിടക്കുന്നു സ്കൂൾ സ്ഥലം ഉൾപ്പെടുന്ന ശ്മശാനംറോഡ് ടാറിങ് ചെയ്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT