കാസർകോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിൻെറ ഭാഗമായി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കി ജില്ല. തദ്ദേശ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റെസിഡൻറ്സ് അസോസിയേഷനുകളുമെല്ലാം ശുചീകരണ പരിപാടിയില്‍ സജീവമായി. സാമൂഹിക സന്നദ്ധസേനയിലെ അംഗങ്ങളും പങ്കെടുത്തു. കോവിഡ്- 19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാൽ ആരോഗ്യ വകുപ്പിൻെറ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ശുചീകരണം. ജില്ല പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി പി.എസ്. സാബു ശുചീകരണത്തിന് നേതൃത്വം നല്‍കി. ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സി.ഐ അബ്ദുറഹീം തുടങ്ങിയവര്‍ പങ്കെടുത്തു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വീടും ചുറ്റുപാടും വൃത്തിയാക്കുന്നതിനാണ് പൊതുജനങ്ങള്‍ കര്‍മനിരതരായത്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ ഡേ ആയും ആചരിച്ചു. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നതിനാല്‍ അതെല്ലാം ഒഴുക്കിക്കളഞ്ഞാണ് ഡ്രൈ ഡേ ആചരിച്ചത്. കവുങ്ങിന്‍ തോട്ടങ്ങളില്‍ പാളകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു. ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കി. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി കമിഴ്ത്തിവെച്ചു. കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മലയോരത്തും ശുചീകരണം സമ്പൂര്‍ണം കാസർകോട്: ജില്ലയിൽ ഇന്നലെ നടത്തിയ ശുചീകരണ ദിനാചരണം മലയോര മേഖലയിലും സമ്പൂർണം. കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ശുചീകരണം എന്ന സര്‍ക്കാര്‍ ആഹ്വാനം ഏറ്റെടുത്ത് ജനം കര്‍മനിരതരായി. വാര്‍ഡ്തല സമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. വീടും പരിസരവും കൃഷിയിടങ്ങളും തോട്ടങ്ങളും വീട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചപ്പോള്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനും മാലിന്യം ശേഖരിക്കാനുമായി ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി. മലയോര മേഖലയില്‍ ഡെങ്കിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായ ഇവേളകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകിൻെറ ഉറവിട നശീകരണവും നടത്തുന്നുണ്ട്. വാര്‍ഡ്തല കമ്മിറ്റികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇക്കാര്യങ്ങളുടെ മേല്‍നോട്ടം. മഴക്കാല രോഗങ്ങളെ കുറിച്ചും കൊതുക് ഉറവിട നശീകരണവുമായി ബന്ധപ്പെട്ടും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മലയോര പ്രദേശത്ത് മൈക്കിലൂടെയുള്ള ബോധവത്കരണവും നടത്തുന്നുണ്ട്. പടങ്ങൾ PRD കാസർകോട് ജില്ല പൊലീസ് ആസ്ഥാനത്ത് ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിൻെറ നേതൃത്വത്തില്‍ നടന്ന ശുചീകരണം (ക്ലീനിങ് -പൊലീസ്) ബളാല്‍ പഞ്ചായത്തില്‍ നടന്ന ശുചീകരണം (ക്ലീനിങ് -ബളാല്‍) ചെമ്മനാട് പഞ്ചായത്ത് നെച്ചിപ്പടുപ്പ് ഷെരീഫിൻെറ വീട്ടില്‍ നടന്ന ശുചീകരണം (ക്ലീനിങ്- ചെമ്മനാട് ഹോം) ചെമ്മനാട് പഞ്ചായത്ത് കൈന്താര്‍ കുളം നാട്ടുകാര്‍ ശുചീകരിക്കുന്നു (ക്ലീനിങ്- ചെമ്മനാട്) പെരിയങ്ങാനം ഗവ. എല്‍.പി സ്‌കൂള്‍ പരിസരം കാട് വെട്ടി ശുചിയാക്കുന്നു (ക്ലീനിങ് -പെരിയങ്ങാനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.