മരുഭൂമിയെ കുളിരണിയിക്കുന്ന കാരുണ്യവഴികൾ---------------കെ എസ് / പടം / എക്സ്ക്ലൂസീവ്

തൃക്കരിപ്പൂർ: പ്രവാസ ലോകത്ത് കുടുംബസമേതം വളരെ നല്ല നിലയിൽ കഴിഞ്ഞിരുന്ന ആളുകൾ പലരും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നു. ആരോടും കൈനീട്ടാൻ അന്തസ് അവരെ അനുവദിക്കുന്നുമില്ല. കോവിഡ് കാലത്ത് അത്തരം ആളുകളെ കണ്ടെത്തി ഇരുചെവിയറിയാതെ സഹായമെത്തിക്കുകയാണ് ഒരു സംഘം സുമനസുകൾ. അഞ്ചുവർഷം മുമ്പ് റമദാനിൽ ലേബർ ക്യാംപുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കുയായിരുന്നു അബൂദബിയിലെ യൂത്ത് ഇന്ത്യയുടെ സന്നദ്ധപ്രവർത്തകർ. ഞങ്ങളെക്കാൾ അർഹതയുള്ളവർ പലയിടങ്ങളിലും ഉണ്ടെന്ന് അവർ പറഞ്ഞ് വഴിനടത്തിയ പാതകൾ നീണ്ടത് മണലാരണ്യത്തിലേക്കാണ്. കുടുംബം പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യർക്ക് ആഹാരം തയാറാക്കുകയെന്നത് ഭാരിച്ച മറ്റൊരു ജോലിയാണ്. നോമ്പുകാലത്ത് വിശേഷിച്ചും. അവിടങ്ങളിലേക്കാണ് യൂത്ത് ഇന്ത്യയുടെ വളണ്ടിയർമാർ ആഹാരവുമായി ചെല്ലുന്നത്. അബുദബി -അൽ ഐൻ, അബുദാബി- ദുബൈ പാതയോരങ്ങളിൽ നിന്ന് തുടങ്ങുന്ന മണൽക്കാട്ടിലൂടെ നീളുന്ന പാതകളിൽ എവിടെയൊക്കെയോ തോട്ടങ്ങളിലും ഒട്ടകക്കൂട്ടങ്ങൾക്കിടയിലും മനുഷ്യരുണ്ട്. മഹാനഗരങ്ങളുടെ ഉടയാടകളില്ലാത്ത, വിയർപ്പിന്റെ ഗന്ധമുള്ള ഊഷരഭൂമി. ഏതാനും സുഹൃത്തുക്കളുടെ മുൻകൈയിൽ 30 പൊതികളിൽ തുടങ്ങിയ പരിപാടി നിത്യേന 600 കിറ്റുകളിൽ എത്തിനിൽക്കുന്നു. സുമനസ്സുകൾക്ക് പുറമെ വിവിധ സംഘടനകൾ, പൂർവവിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയവർ കയ്യയച്ചു സഹായിക്കുന്നു. കോവിഡ് കാലത്ത് വിഭവ ശേഖരണവും വിതരണവും വലിയ പ്രതിസന്ധിയായി. പലർക്കും പണിയില്ല, ശമ്പളമില്ല, സന്ദര്ശകവിസയിൽ കുടുങ്ങിയവർ - എല്ലാ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും ഇവരെ സഹായിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെക്കുറിച്ച് ഓർത്തപ്പോൾ പ്രതിബന്ധങ്ങളുടെ കുരുക്കഴിഞ്ഞു. ലോക് ഡൗണിൽ ഒരാഴ്ച കൊണ്ടാണ് മുപ്പത് ദിവസത്തേക്കുള്ള വിഭവസമാഹരണം നടന്നതെന്ന് യൂത്ത് ഇന്ത്യ പ്രതിനിധി തൃക്കരിപ്പൂരിലെ നിസാമുദ്ദീൻ വലിയപീടികയിൽ പറഞ്ഞു. പ്രവാസി മുസാഫാഹ് ടീം അവരുടെ വില്ലയും ആൾക്കാരെയും വിട്ടുതന്നു. പിന്നെ രണ്ടുദിവസം കൈ മെയ് മറന്നു പണിയെടുത്തപ്പോൾ സഹായം ആവശ്യക്കാരിലെത്തി. പടം: TKP_Desert 1 TKP_Desert 2 അബുദബിക്കടുത്ത് മരുഭൂമിയിലെ കേന്ദ്രത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.