കാസർകോട്: 'അപ്പാച്ചി'ക്കട്ടിൽ സുന്ദരനായി നടക്കാൻ വരട്ടെ, കർശന നിയമങ്ങൾ പാലിക്കാതെ ബാർബർ ഷോപ്പിൽ കയറാൻ കഴിയില്ല. ലോക്ഡൗണിനെ തുടർന്ന് രണ്ടുമാസമായി വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ബാർബർ ഷോപ്പുകൾക്കും താഴ് വീണിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മുതൽ നിബന്ധനകളോടെ തുറക്കാമെന്ന അധികൃതരുടെ ഉത്തരവ് വന്നതോടെ ജില്ലയിലെ ബാർബർ ഷോപ്പുകൾ തുറക്കുകയായിരുന്നു. എന്നാൽ, കർശന ഉപാധികൾ പാലിക്കാൻ നിർദേശം ലഭിച്ചതായി ബാർബർമാർ പറഞ്ഞു. രാവിലെ ഒമ്പത് മുതൽ ആറുവരെയാണ് സമയം. കട്ടിങ് മാത്രമേ പാടുള്ളൂ. ഷേവിങ്ങിന് വിലക്കുണ്ട്. സാനിറ്റൈസർ നൽകണം. അത് ഉപയോഗിച്ച് മാത്രമേ അകത്ത് കടക്കാൻ അനുവദിക്കാവൂ. മാസ്ക് നിർബന്ധമായും ഇരുവരും ധരിക്കണം. ഉപയോഗിച്ച കത്രിക, ചീപ്പ് എന്നീ സാധനങ്ങൾ അണുമുക്തമാക്കിയ ശേഷം മാത്രമേ മറ്റുള്ളവർക്കായി ഉപയോഗിക്കാവൂ. കടകളിൽ എ.സി പ്രവർത്തിക്കരുത്. ഒരു സമയത്ത് രണ്ടുപേരെ മാത്രമേ ഷോപ്പിൻെറ അകത്ത് പ്രവേശിപ്പിക്കാവൂ. മുടി മുറിക്കാൻ എത്തുന്നവരുടെ പേരും മൊബൈൽ നമ്പറുകളും എഴുതിവാങ്ങി സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുടിച്ച മുറിയടക്കമുള്ള മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കാൻ പാടില്ല. ഭദ്രമായി സൂക്ഷിച്ച് നിർദേശങ്ങൾ അനുസരിച്ച് സംസ്കരിക്കണം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. ബാർബർ ഷോപ്പിൽ എത്തുന്നവർ സമൂഹികഅകലം പാലിക്കൽ നിർബന്ധമാണ്. മുഹമ്മദ് ഷാഫി തെരുവത്ത് photo: barbar shop കാസർകോട് നഗരത്തിൽ തുറന്ന ബാർബർ ഷോപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.