നീലേശ്വരം: കരുണാനാളിൽ 'കാരുണ്യ കൈനീട്ടം' എന്ന പേരിൽ കോട്ടപ്പുറത്ത് നൂറോളം കുടുംബങ്ങൾക്ക് ഒന്നാംഘട്ട സാന്ത്വന സഹായമെത്തിച്ചു. എസ്.വൈ.എസ് റിലീഫ് പ്രവർത്തനത്തിന് ഹമീദ് മാസ്റ്റർ, ജബീർ സഖാഫി, നാസർ തലക്കൽ, ഇ.കെ. ജംഷീർ എന്നിവർ നേതൃത്വം നൽകി. ഒന്നാംഘട്ടം പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വ്യക്തികൾക്കും സാന്ത്വനം കോഒാഡിനേറ്റേഴ്‌സ് മുനീർ അപ്പാട്ടില്ലത്ത്, ഇസ്ഹാഖ് കോട്ടപ്പുറം, ഫിനാസ് കോട്ടപ്പുറം, അഷ്റഫ് കുവൈത്ത്, മുഹാദ് കോട്ടയിൽ, മുനവിർ നിസാമി, അഫ്സൽ മലേഷ്യ, ഇ.കെ. ഫൈസൽ എന്നിവർ നന്ദി പറഞ്ഞു. കാസർകോട്: കോവിഡ് ബധിതർക്ക് ദുബൈ കെ.എം.സി.സി നൽകുന്ന പെരുന്നാൾ കിറ്റിൻെറ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മൂസ ബി. ചെർക്കള, കെ.ഇ.എ. ബക്കർ, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി. ഷാഫി, മാഹിൻ കേളോട്ട്, ടി.പി. കുഞ്ഞബ്ദുല്ല, ബി.കെ. സമദ്, ഷരീഫ് കൊടവഞ്ചി, പി.ഡി.എ. റഹ്മാൻ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഖാദർ ഹാജി, അഡ്വ. പി.എ. ഫൈസൽ, സി.എ. അബ്ദുല്ല കുഞ്ഞി, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഷെരീഫ് പൈക്ക, ഹാഷിം പടിഞ്ഞാർ, അഷ്റഫ് പാവൂർ, ഉമ്മർ ഫാറൂഖ്, ഹക്കീർ ചെരുമ്പ, ഹാരിസ് ബ്രദേഴ്സ്, അനസ് എതിർത്തോട്, സി.ടി. റിയാസ്, ശാഫി ചേരൂർ, എം.എ. ഷാനവാസ് എന്നിവർ സംസാരിച്ചു. കെ.പി. അബ്ബാസ് കളനാട് സ്വാഗതം പറഞ്ഞു. മൊഗ്രാൽപുത്തൂർ: കോട്ടക്കുന്ന് മകസ് മൈമൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൈൻ കല ക്ലബിൻെറ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പെരുന്നാൾ സമ്മാനം ക്ലബ് കൺവീനർ ജവാദ് മൊഗ്രാൽപുത്തൂർ ജില്ല കലക്ടർ ഡി. സജിത്ത് ബാബുവിന് കൈമാറി. വിദ്യാനഗർ: സംസ്ഥാന ഹയർഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ (കെ.എസ്.എച്ച്.ജി.ഒ.എ) ജില്ല കമ്മിറ്റി അംഗങ്ങൾക്ക് സമാശ്വാസ പലവ്യഞ്ജന കിറ്റ് നൽകി. രോഗികളായ മൂന്ന് മെംബർമാർക്ക് സാമ്പത്തിക സഹായവും നൽകി. പ്രഭാകരൻ പഞ്ചമി, ശംസു പ്ലസ് മാർക്ക്, സുബൈർ അറഫ, ബഷീർ കോട്ടൂർ, ആമു സിറ്റി, എം.കെ. മുഹമ്മദ്, ഹമീദ് ഐമാർക്ക് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.