കാസർകോട്: രാജ്യം കോവിഡ് മഹാമാരിയിൽ മുങ്ങുമ്പോൾ അതിൻെറ മറവിൽ രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ സ്വകാര്യകുത്തകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചെറുവത്തൂർ ഹെഡ് പോസ്‌റ്റോഫിസിനു മുന്നിൽ നടന്ന സമരം സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.എസ്. അരുൺ അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം ടി.കെ. പ്രദീഷ് സംസാരിച്ചു. സുകേഷ് മുണ്ടക്കണ്ടം സ്വാഗതം പറഞ്ഞു. ഹെഡ് പോസ്‌റ്റ്ഒാഫിസിനു മുമ്പിൽ നടന്ന സമരം ജില്ല പ്രസിഡൻറ് ബിജു ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ.ടി. സനൽ അധ്യക്ഷതവഹിച്ചു. ഹരിദാസ് പെരുമ്പള, ജോബി ജോർജ്, അഷറഫ്, അസ്കർ കടവത്ത് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഒാഫിസിനു മുന്നിൽ നടന്ന സമരം സംസ്ഥാന കമ്മറ്റി അംഗം എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. അഭിജിത്ത് അധ്യക്ഷത വഹിച്ചു. പ്രകാശൻ പള്ളിക്കാപ്പിൽ, ശ്രീനാഥ് എന്നിവർ സംസാരിച്ചു. ജിനു ശങ്കർ സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം എ.ഐ.വൈ.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ദയാകർ മാട ഉദ്ഘാടനം ചെയ്തു. സനീഷ് മഞ്ചേശ്വരം, ധൻരാജ്, മുരളി ഉദ്യാവർഗുത്ത്, പുരുഷോത്തമ പദവ്, പ്രദീഷ് ബഡാജെ എന്നിവർ നേതൃത്വം നൽകി രാവണീശ്വരം പോസ്റ്റ്ഓഫിസിൽ നടന്ന പരിപാടി എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. രാകേഷ്, മടിക്കൈ മേഖലയിൽ എരിക്കുളം പോസ്റ്റ്ഓഫിസിൽ നടന്നപരിപാടി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് മണി എരിക്കുളവും ഉത്ഘാടനം ചെയ്തു. AIYF എ.െഎ.വൈ.എഫ് ചെറുവത്തൂർ ഹെഡ് പോസ്‌റ്റോഫിസിനു മുന്നിൽ നടന്ന സമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.