അഞ്ജന ഹരീഷിൻെറ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം അഞ്ജന ഹരീഷിൻെറ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം കാസര്‍കോട്: അഞ്ജന ഹരീഷിൻെറ മരണത്തിലെ ദുരൂഹത നീക്കാൻ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുല്‍ കൃഷ്ണ, അഞ്ജനയുടെ വീട് സന്ദര്‍ശിച്ച ശേഷം ആവശ്യപ്പെട്ടു. പലതവണ ദുരൂഹസാഹചര്യത്തില്‍ അഞ്ജനയെ കാണാതാവുകയും തിരിച്ചെത്തുകയും ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 14നുശേഷം വീട്ടുകാരുമായി ബന്ധമില്ലാത്ത അഞ്ജന മേയ് 13ന് വീട്ടുകാരുമായി ബന്ധപ്പെടുകയും വീട്ടുകാര്‍ക്കൊപ്പം കഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം പൊറുക്കണമെന്നും വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ജീവിക്കാമെന്നും അഞ്ജന അമ്മയെ വിളിച്ചുപറഞ്ഞതായി വീട്ടുകാര്‍ വ്യക്തമാക്കി. വീണ്ടും വീട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹമറിയിച്ച അടുത്ത ദിവസമാണ് മരിച്ചത്. അഞ്ജനക്ക് ചില സംഘടനകളുമായുള്ള ബന്ധങ്ങൾ അന്വേഷിക്കണം. കൂടെ താമസിച്ച കൂട്ടുകാരികളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പ്രഫുല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.