ലോക്ഡൗണിലും വിശ്രമമില്ലാതെ ശുചീകരണ തൊഴിലാളികൾ

കാസർകോട്: കടുത്ത വേനലിലും ലോക്ഡൗണിലും എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ച് വീട്ടിൽ കഴിയുമ്പോഴും ഇവർക്ക് മാത്രം വിശ്രമിക്കാനാവില്ല. കാസർകോട് നഗരസഭയിലെ അഞ്ച് തൊഴിലാളികളാണ് രാവിലെ ഏഴുമുതൽ ഉച്ചവരെ ശുചീകരണ തൊഴിലിനിറങ്ങുന്നത്. 28 വർഷമായി അമേയ് കോളനിയിലെ ഗംഗാധരനും 22 വർഷമായി നീലേശ്വരത്ത ചന്ദ്രനും 21 വർഷമായി എരിഞ്ഞിപ്പുഴയിലെ പീതാംബരനും ഏഴ് വർഷമായി ജോലി ചെയ്യുന്ന ചട്ടഞ്ചാലിലെ അബൂബക്കറും ഉളിയത്തടുക്കയിലെ മാധവനുമടക്കമുള്ള അഞ്ചംഗ സംഘം പുലർച്ച തന്നെ വീട്ടിൽനിന്നിറങ്ങും. ഏഴിന് നഗര ശുചീകരണം തുടങ്ങും. സ്ലാബുകൾ പൊക്കി ഓവുചാലുകൾ വൃത്തിയാക്കും. പലപ്പോഴും ഭക്ഷണം ഉച്ചയോടടുക്കുമ്പോഴാണ്. വീടണയുമ്പോൾ സന്ധ്യയാകും. ഇവർക്ക് നിർദേശങ്ങൾ നൽകാൻ നഗരസഭ സെക്രട്ടറി ബിജു, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷ് എന്നിവരുണ്ട്. sucheekaranam ലോക്ഡൗണിലും വിശ്രമമില്ലാതെ ജോലിയെടുക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.