കൈവിടാതിരിക്കാം ​ജാഗ്രത ജില്ലയില്‍ നാലുപേര്‍ക്കുകൂടി കോവിഡ്

കൈവിടാതിരിക്കാം ജാഗ്രത ജില്ലയില്‍ നാലുപേര്‍ക്കുകൂടി കോവിഡ് ചികിത്സയിൽ 29 പേര്‍, ഒരാള്‍ക്ക് രോഗം ഭേദമായി കാസർകോട്: ശനിയാഴ്ച ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് –19 സ്ഥിരീകരിച്ചു. 43, 32 വയസ്സുള്ള കോടോം ബേളൂര്‍ സ്വദേശികള്‍ക്കും ദുബൈയില്‍നിന്നുവന്ന 55 വയസ്സുള്ള മംഗല്‍പാടി സ്വദേശിക്കും മഹാരാഷ്ട്രയില്‍ നിന്നുവന്ന 35 വയസ്സുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 29 ആണ്. കോടോം ബേളൂർ സ്വദേശികളിൽ 43 വയസ്സുള്ളയാൾ ദുബൈയിൽനിന്നുവന്ന് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 61 വയസ്സുള്ള മംഗൽപാടി സ്വദേശിയാണ് രോഗമുക്തി നേടിയത്. ജില്ലയിലാകെ 2785 പേരാണ് നിരീക്ഷണത്തിലുള്ളത്. 6094 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) പരിശോധനക്കയച്ചത്. 5434 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റിവായി. 263 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 20 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 398 പേർ കാലയളവ്‌ പൂർത്തീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.