കോവിഡ്: അവഗണന പാടില്ല; പ്രതിരോധം മാത്രം

കാസർകോട്: കോവിഡ് രോഗികളോട് അവഗണന പാടിെല്ലന്നും പ്രതിരോധ നടപടി ശക്തമാക്കുകയാണ് വേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും നിരവധിപേർ വന്നുകൊണ്ടിരിക്കുകയാണ്. ഇവർക്കുവേണ്ടി 61ഓളം കോവിഡ് സൻെററുകൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. കുറെയധികം പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. സമൂഹനന്മക്ക് സ്വീകരിക്കുന്ന പ്രതിരോധനടപടികളാണ് ഈ നിരീക്ഷണ കാലയളവുകൾ. ഇത്തരത്തിൽ സർക്കാറിൻെറ നിർദേശപ്രകാരമുള്ള നിരീക്ഷണ കാലാവധി പൂർത്തീകരിച്ചു കഴിഞ്ഞവരോട് സമൂഹവും കുടുംബാംഗങ്ങളും ഒറ്റപ്പെടുത്തൽ മനോഭാവം കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരം പ്രവണതകൾ പുരോഗമന സമൂഹത്തിനു ചേർന്നതല്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. പ്രവാസജീവിതത്തിൻെറ എല്ലാ പ്രയാസങ്ങളും അനുഭവിച്ച് പിറന്ന നാട്ടിലേക്കെത്തിയവർ ഈ സമൂഹത്തിൻെറ നന്മ കരുതിയാണ് സമ്പർക്കവിലക്കിലേക്ക് പോകുന്നത്. അവരെ ശത്രു പക്ഷത്തു നിർത്തി കാണുന്നതിന് പകരം സ്നേഹപൂർവം ഇടപെടാനാണ് സമൂഹം ശ്രമിക്കേണ്ടത്. ആരോഗ്യപ്രവർത്തകരോടൊപ്പം സുഹൃത്തുക്കളും വീട്ടുകാരും നാട്ടുകാരും മാനസിക പിന്തുണ നൽകണമെന്നും ആരോഗ്യ ഭക്ഷണ സംബന്ധമായ ആവശ്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കണെമന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.