നീലേശ്വരം: മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ലോക്ഡൗൺ സാധാരണ മനുഷ്യരുടെ ജീവിതം താറുമാറാക്കിയെന്നും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും പുതിയ ജീവിതക്രമവുമായി പൊരുത്തപ്പെട്ട് കോവിഡ് മഹാമാരിയെ നേരിടണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കോട്ടപ്പുറം ശാഖ മുസ്ലിം ലീഗിൻെറ നേതൃത്വത്തിൽ നടക്കുന്ന 'കൂടെയുണ്ട് മുസ്ലിം ലീഗ്' കാമ്പയിൻെറ രണ്ടാംഘട്ടത്തിൽ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെയും ഗ്രീൻ സ്റ്റാർ ക്ലബിൻെറയും നേതൃത്വത്തിൽ കോട്ടപ്പുറം ജമാഅത്ത് പരിധിയിലെ വീടുകളിലേക്കുള്ള പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പുഴക്കര അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടപ്പുറം, ഇ.കെ. റഷീദ്, ഇബ്രാഹിം പറമ്പത്ത്, ഇ.കെ. മജീദ്, എൽ.ബി. നിസാർ, പി.സി. ഇസ്മായിൽ, അനീസ്, ടി. ഫൈസൽ, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, സാബിർ വേലിക്കോത്ത് എന്നിവർ സംസാരിച്ചു. പടംlottappuram leeg kitകോട്ടപ്പുറം ശാഖ മുസ്ലിം ലീഗിൻെറ കിറ്റ് വിതരണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.