നീലേശ്വരം: നഗരസഭയിലെ കൊയാമ്പുറത്ത കെ.എം. ബാലാമണി ഒരുമാസത്തെ കുടുംബ പെൻഷൻ തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ തുക സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർ കെ.വി. ഗീത, കെ.എം. രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കടിഞ്ഞിമൂലയിലെ കെ.വി. നളിനിയും ഒരു മാസത്തെ വാർധക്യകാല പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മകൻ കെ.വി. സുജിത്ത് നഗരസഭ ഓഫിസിലെത്തി ചെയർമാൻ പ്രഫ. കെ.പി. ജയരാജന് തുക കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർ കെ.വി. തങ്കമണി എന്നിവർ സംബന്ധിച്ചു. പടം - കൊയാമ്പുറത്തെ കെ.എം. ബാലാമണി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.