കാസർകോടൻ പച്ചപ്പിൽ വിനോദി​െൻറ ചിത്രങ്ങൾ

കാസർകോടൻ പച്ചപ്പിൽ വിനോദിൻെറ ചിത്രങ്ങൾ കാസർകോടൻ പച്ചപ്പിൽ വിനോദിൻെറ ചിത്രങ്ങൾ ചെറുവത്തൂർ: ലോകം മുഴുവൻ അത്യാർത്തിയുടെ പിറകെ ഓടുമ്പോൾ അസന്തുഷ്ടരും എകാകികളുമായ അനേകം മനുഷ്യർക്ക് പലായനങ്ങൾ തുടരേണ്ടി വരുന്നുവെന്ന് ഓർമപ്പെടുത്തി വിനോദിൻെറ ചിത്രങ്ങൾ. ചിത്രകാരൻ വിനോദ് അമ്പലത്തറയാണ് ലോക്ഡൗൺ കാലത്ത് കാസർകോടിൻെറ പ്രകൃതി ദൃശ്യങ്ങൾ കാൻവാസിലേക്ക് ഒപ്പിയെടുത്തത്. താൻ എന്നും അജയ്യനാണ് എന്ന മനുഷ്യൻെറ ദുരാഗ്രഹത്തിനുള്ള തിരിച്ചടിയാണ് ഈ കോവിഡ് കാലത്ത് കാണുന്നതെന്ന് വിനോദിൻെറ ചിത്രങ്ങൾ ഓർമപ്പെടുത്തുന്നു. ലാൻഡ്സ്കേപ് രചനകളാണ് ഭൂരിഭാഗവും. കാസർകോടിൻെറ സാംസ്കാരിക ഭൂരൂപങ്ങളെല്ലാം ചായക്കൂട്ടിൽ ജന്മമെടുത്തിട്ടുണ്ട്. ചൈനീസ് നാറ്റിവ് പെയിൻറിങ്, കാലിഗ്രഫി, ചുരുൾ ചിത്രങ്ങൾ, പഴയ പുസ്തകങ്ങളുടെ പുറംചട്ടകൾ, വുഡ് കട്ട്, ലിനോ കട്ട്, ലിത്തോഗ്രാഫ് പ്രിൻറുകൾ, മിനിയേച്ചർ പെയിൻറിങ്ങുകൾ എന്നിവയെല്ലാം ചിത്രരചനയിൽ ഉപയോഗിക്കുന്നു. 2016, 2019 വർഷങ്ങളിൽ ലളിതകല അക്കാദമി അവാർഡ് നേടിയ വിനോദ് അമ്പലത്തറ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ നിരവധി ചിത്രപ്രദർശനം നടത്തിയിരുന്നു. പടം chr vinod picchr vinod pic2.jpgchr vinod pic3.jpgവിനോദിൻെറ ലോക്ഡൗൺ കാല കാസർകോടൻ ചിത്രങ്ങൾchr vinodവിനോദ് അമ്പലത്തറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.